Our primary objective is to implement the Right to Information Act, 2005 effectively, empowering citizens to access information and uphold their rights while supporting Kerala’s development.

icon

Location

Farsana Complex, Kohinoor, Calicut University-P.O 673635, Malappuram (Dist), Kerala.

എക്സൈസ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് പരാതി നൽകി

Post

വള്ളിക്കുന്ന്:കൂട്ടുമൂച്ചി – അത്താണിക്കൽ റോഡിലെ പൊതുജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്ന മദ്യ വില്പനശാലക്കെതിരെ എക്സൈസ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രി എം ബി രാജേഷിന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ നേരിൽ കണ്ടു സംസാരിക്കുകയും പരാതി നൽകുകയും ചെയ്തു കോഡിനേറ്റർ പി എൻ അസീസ് കടലുണ്ടി, രക്ഷാധികാരിയായ അബ്ദുറഹീം പൂക്കത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ സുബൈർ പി പി, അബ്ദുൽ ഷുക്കൂർ പി എം എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തിൻറെ അനക്സ് ഓഫീസിൽ എത്തി നേരിൽകണ്ട് കാര്യത്തിന്റെ ഗൗരവങ്ങൾ ബോധിപ്പിക്കുകയും ചെയ്തു

രാത്രി ഏറെ വൈകിയും മദ്യപാനികൾ സമീപവാസികളുടെ വീടുകളിലേക്ക് കയറി അസഭ്യം പറയുകയും വീടിന്റെ പറമ്പുകളിലും മറ്റും ഇരുന്ന് മദ്യപിക്കുകയും വൈകുന്നേരങ്ങളിൽ സ്കൂൾ കുട്ടികളെയടക്കം ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവായതിനാൽ നാട്ടുകാർ ഒത്തുകൂടി ഒരുമാസം മുമ്പ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരുന്നു.

ബീവറേജ് കോർപ്പറേഷന്റെ മദ്യവില്പനശാല ജനനിബിഡമായ കൂട്ടുമൂച്ചിയിലേക്ക് യാതൊരു മുന്നറിയിപ്പും കൂടാതെ മാറ്റി സ്ഥാപിക്കുകയും
മദ്യ വില്പന ശാലയോട് ചേർന്ന് ബാർ സൗകര്യം പോലെ അനധികൃതമായി ഏറെ അപകടസാധ്യതയോടെ ഗ്യാസ് സ്റ്റൗ അടക്കം പ്രവർത്തിപ്പിച്ച് ഭക്ഷണസാധനങ്ങൾ പാകം ചെയ്ത് വിളമ്പുന്നത് അടക്കം നടക്കുന്നതിനെ പറ്റി മന്ത്രിയെ ധരിപ്പിച്ചു, പൊതുസ്ഥലങ്ങളിൽ മദ്യപിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും ജനവാസം എറെയുള്ള ഈ ഏരിയകളിൽ രാത്രികാലങ്ങളിൽ വീടുകളുടെ പറമ്പുകളിലേക്ക് വരെ കയറി മദ്യപാനികൾ വിളയാട്ടം നടത്തുകയാണ് പതിവ്, ഇതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ മന്ത്രിക്കു പരാതി നൽകിയത്.

വിശദമായി പരിശോധിച്ച് വേണ്ട നടപടികൾ എടുക്കാം എന്ന് മന്ത്രി ഭാരവാഹികളോട് പറഞു.

ഫോട്ടോ :- വള്ളിക്കുന്ന് കുട്ടുമൂച്ചിയിലെ ആക്ഷൻ കമ്മിറ്റി കോഡിനേറ്റർ പി എൻ അബ്ദുൽ അസീസിന്റെ നേതൃത്വത്തിൽ വകുപ്പ് മന്ത്രി രാജേഷിന് നിവേദനം നൽകുന്നു

×

Hello!

Click one of our contacts below to chat on WhatsApp

× How can I help you?
Submit Your Suggestions