മലപ്പുറം: വള്ളിക്കുന്ന് നിയോജക മണ്ഡലം ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആം ആദ്മി വെൽഫെയർ അസോസിയേഷൻ സൗദി അറേബ്യ ( ആവാസ്) റിയാദ് സെൻട്രൽ കമ്മിറ്റി കൺവീനർ അബ്ദുൽ അസീസ് കടലുണ്ടി നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പിച്ചു. റിട്ടേണിംഗ് ഓഫീസറായ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം ഗിരിഷ് മുമ്പാകെ പത്രിക നല്‍കി. ആം ആദ്മി പാര്‍ട്ടി ജില്ലാ സെക്രട്ടറി പി ഒ ഷമീം ഹംസ, കമറുദ്ദീൻ പാണമ്പ്ര, അബ്ദുറഹീം പൂക്കത്ത് , മണ്ഡലം പഞ്ചായത്ത് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
